ഡബ്ലിൻ: അയർലൻഡിൽ ഇന്ന് കൊടും തണുപ്പ്. ഇന്ന് രാത്രി അന്തരീക്ഷ താപനില ഗണ്യമായി താഴുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അന്തരീക്ഷ താപനില മൈനസ് ഏഴ് ഡിഗ്രിയിലേക്ക് താഴും. ഐസിനും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്.
നാളെ രാവിലെ വരെ സമാനമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. നാളെ പകൽ പൂജ്യം ഡിഗ്രിയ്ക്കും താഴെ ആയിരിക്കും അന്തരീക്ഷ താപനില. ആർട്ടിക്ക് എയറിന്റെ സ്വാധീനമാണ് നിലവിലെ തണുത്ത കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. വടക്ക് നിന്ന് വീശുന്ന കാറ്റ് നിലവിലുള്ള ഉയർന്ന മർദ്ദത്തെ തള്ളിമാറ്റാൻ സാധ്യതയുണ്ട്. ഇത് രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയ്ക്ക് വഴിവച്ചേക്കാം.
Discussion about this post

