ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം വീണ്ടും വർധിച്ചു. ഒക്ടോബർവരെയുള്ള 12 മാസത്തിനിടെ പണപ്പെരുപ്പ നിരക്ക് 4.3 ശതമാനമായി. ഊർജ്ജവിലകളിലെ വർധനവാണ് പണപ്പെരുപ്പ നിരക്ക് ഇത്രയേറെ ഉയർത്തിയത്. സെപ്തംബർവരെ പണപ്പെരുപ്പം എന്നത് 4.1 ശതമാനം ആയിരുന്നു.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. ഒക്ടോബർവരെയുളള കാലയളവിൽ ഹോം ഹീറ്റിംഗ് ഓയിൽ വില 74.4 ശതമാനം വർധിച്ചു.
ഡീസൽ വില 27.9 ശതമാനവും പെട്രോളിന് 16 ശതമാനവും വർധിച്ചു. വൈദ്യുതി വിലയിൽ 6.7 ശതമാനത്തിന്റെ വർധനവും ഗ്യാസ് വിലയിൽ 6.3 ശതമാനത്തിന്റെ വർധനവും ഉണ്ടായി. വിമാന നിരക്കുകൾ 16 ശതമാനം വർധിച്ചപ്പോൾ തപാൽ, കൊറിയർ സേവനങ്ങളുടെ നിരക്കുകൾ 12 ശതമാനം വർധിച്ചുവെന്നും സിഎസ്ഒ വ്യക്തമാക്കുന്നു. 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണ് ഒക്ടോബറിലേത്.

