ഫെർമനാഗ്: കഴിഞ്ഞ മാസം മുതൽ കാണാതായ ലിമെറിക്ക് സ്വദേശിനിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പിഎസ്എൻഐ ആണ് ഇക്കാര്യം അറിയിച്ചത്. കൗണ്ടി ഫെർമനാഗിലെ ലോഫ് ഏണിൽ നിന്നാണ് മൃതദേഹഭാഗങ്ങൾ കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു.
പോലീസ് സ്പെഷ്യലൈസ്ഡ് സെർച്ച് ടീമിന്റെ നേതൃത്വത്തിൽ ആയിരുന്നു മൃതദേഹഭാഗങ്ങൾക്കായി തിരച്ചിൽ നടന്നത്. അതേസമയം മൃതദേഹം ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ്് അന്വേഷണ സംഘത്തിന്റെ തീരുമാനം. വടക്കൻ അയർലൻഡിൽ നിന്നും ഒക്ടോബർ 29 നാണ് കാരി മുള്ളെയ്ൻ എന്ന 39 കാരിയെ കാണാതായത്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ ഇവർ മരിച്ചതായി പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

