ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ലിമെറിക്ക് സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവിനെയും 60 വയസ്സുള്ള സ്ത്രീയെയുമാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ലിമെറിക്കിൽ നിന്നുള്ള 39 വയസ്സുള്ള കാരി മുള്ളൻ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 10 ന് ഇവരെ കാണാതാകുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കൊല്ലപ്പെട്ടതായി വ്യക്തമായത്.
ഇന്നലെയാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. ഇരുവരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. കൃത്യം സംബന്ധിച്ച് ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ് പോലീസ്. അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച സംഭവത്തിൽ 35 വയസ്സുള്ള പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയ പോലീസ് കേസും രജിസ്റ്റർ ചെയതിരുന്നു.

