ഡബ്ലിൻ: കാർ നടപ്പാതയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിന്റെ നടുക്കം മാറാതെ ഡബ്ലിൻ സമൂഹം. അപകടം വലിയ ഭീതിയാണ് സംഭവ സമയം പ്രദേശത്തുണ്ടായിരുന്നവരിൽ ഉണ്ടാക്കിയത്. സംഭവം അതീവ ദു:ഖമുളവാക്കുന്നതാണെന്ന് ഫിൻ ഗെയ്ൽ കൗൺസിലർ ലോറൈൻ ഹാൾ പ്രതികരിച്ചു.
ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹാൾ. സായാഹ്നത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ നടപ്പാതയിൽ നിൽക്കുകയായിരുന്നുവെന്ന് ഹാൾ പറഞ്ഞു. ഈ സമയത്താണ് കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയത്. തങ്ങൾ സുരക്ഷിതരാണെന്ന വിശ്വാസത്തിൽ ആയിരുന്നു അവർ അവിടെ നിന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തരം സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

