ഡബ്ലിൻ: അയർലൻഡിൽ ഇന്ന് മുതൽ കാലാവസ്ഥാ മാറ്റം. ഇന്ന് മുതൽ രാജ്യത്ത് അതിശക്തമായ കാറ്റും മഴയും ലഭിക്കുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. ക്ലോ ചുഴലിക്കാറ്റ് രാജ്യത്ത് എത്താനുള്ള സാധ്യതയുമുണ്ട്.
തിങ്കളാഴ്ച മുതൽ അയർലൻഡിൽ ന്യൂനമർദ്ദം സ്വാധീനം ചെലുത്തും. ഇതാണ് മഴയും കാറ്റും തിരിച്ചെത്തുന്നതിന് കാരണം ആകുന്നത്. ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ക്ലോ ആയി മാറിയേക്കാം. ഈ മാസം രണ്ടാം പകുതിയിൽ കാലാവസ്ഥ കൂടുതൽ പ്രക്ഷുബ്ദമായേക്കാം. നവംബർ 16 നും 29നും ഇടയിൽ ക്ലോ എത്താൻ സാധ്യതയുണ്ടെന്നാണ് പ്രവചിക്കുന്നത്.
Discussion about this post

