ഡബ്ലിൻ: ഡബ്ലിൻ സിറ്റി കൗൺസിൽ പരിധിയിൽ തീവയ്പ്പ് സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 23 ആക്രമണങ്ങളാണ് വീടുകൾക്ക് നേരെ ഉണ്ടായത്. 51 പ്രായപൂർത്തിയായവരും 26 കുട്ടികളും ഇതിന്റെ ഇരകളായി. അയർലൻഡിലെ പ്രമുഖ മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്.
കഴിഞ്ഞ ആഴ്ച ഡബ്ലിനിലെ വീടിന് തീയിട്ട സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാധ്യമം കണക്കുകൾ പുറത്തുവിട്ടത്. സൗത്ത് സെൻട്രൽ ഏരിയയിലാണ് ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. വീടിന് തീവച്ച എട്ട് സംഭവങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. സെൻട്രലിലാണ് ഏറ്റവും കുറവ് സംഭവങ്ങൾ. ഇവിടെ രണ്ട് തവണമാത്രമാണ് വീടിന് നേരെ തീവയ്പ്പ് ഉണ്ടായത്. കൗൺസിലിന്റെ നോർത്ത് സെൻട്രൽ ഏരിയയിൽ എട്ട് സംഭവങ്ങളും നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളിൽ അഞ്ച് സംഭവങ്ങൾ വീതവും റിപ്പോർട്ട് ചെയ്തു.

