ബെൽഫാസ്റ്റ്: ലിമെറിക്കിൽ നിന്നും കാണാതായ യുവതി കൊല്ലപ്പെട്ടെന്ന് സൂചന. ലിമെറിക്ക് സ്വദേശിനി കാരി മുള്ളനെയാണ് കാണാതായത്. സംഭവത്തിൽ പോലീസ് 35 വയസ്സുള്ള പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് പിഎസ്എൻഐ കേസ് രജിസ്റ്റർ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
35 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേര് വിവരങ്ങൾ പിഎസ്എൻഐ പുറത്തുവിട്ടിട്ടില്ല. ഇയാളെ ഇന്നലെ ഡംഗനനിലെ കോടതിയിൽ ഹാജരാക്കി. ഒക്ടോബർ 10 നായിരുന്നു 39 കാരിയായ മുള്ളനെ കാണാതായത്. ലിമെറിക്കിലെ എനിസ്കില്ലനിൽ എത്തിയ മുള്ളനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലാതെ ആകുകയായിരുന്നു. ഏറെ നാളായി വടക്കൻ അയർലൻഡിലാണ് ഇവർ താമസിച്ചുവരുന്നത്. കൊലപാതകവും തിരോധാനവുമായും ബന്ധമുണ്ടെന്ന് കരുതുന്ന വാനിന്റെയും ബോട്ടിന്റെയും ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

