ഡബ്ലിൻ: കൗമാരക്കാർക്ക് സൗജന്യമായി ആർത്തവ ഉത്പന്നങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട പദ്ധതി വ്യാപിപ്പിക്കും. യോഗ്യരായ അപ്പർ പ്രൈമറി, പോസ്റ്റ് പ്രൈമറി, സ്പെഷ്യൽ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കും.
ആർത്തവത്തിന്റെ പേരിൽ വിദ്യാർത്ഥികൾ പഠനത്തിൽ നിന്നും വിട്ട് നിൽക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾ സാനിറ്ററി പാഡുകൾ ഉൾപ്പെടെ വിതരണം ചെയ്യുന്നതിന് സ്കൂളുകൾക്ക് സർക്കാർ സഹായം നൽകും. അടുത്തിടെ ആർത്തവവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

