ഡബ്ലിൻ: അയർലൻഡിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്. 12ാം തിയതിയാണ് പൊതുമേഖലാ ജീവനക്കാർ പണി മുടക്കുന്നത്. ഇന്നലെ വിവിധ ട്രേഡ് യൂണിയനുകൾ യോഗം ചേർന്നിരുന്നു. ഇതിലാണ് പണി മുടക്ക് നടത്താൻ തീരുമാനിച്ചത്. 24 മണിക്കൂർ നേരമായിരിക്കും പണിമുടക്ക്.
ശമ്പളകരാറുമായി ബന്ധപ്പെട്ട് 10 ദിവസത്തോളം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സമരത്തെക്കുറിച്ച് ട്രേഡ് യൂണിയനുകൾ വീണ്ടും ആലോചന ആരംഭിച്ചത്. പിന്നാലെ ഇന്നലെ ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ യോഗം ചേരുകയായിരുന്നു. മൂന്ന് ലക്ഷത്തോളം ജീവനക്കാർ ആയിരിക്കും നാളെ നടക്കുന്ന പണി മുടക്കിൽ പങ്കെടുക്കുക. നേരത്തെ ഈ മാസം 11 ന് പണിമുടക്ക് സംഘടിപ്പിക്കാൻ ആയിരുന്നു ആലോചിച്ചിരുന്നത്.

