ഡബ്ലിൻ ; കൗണ്ടി കിൽകെനിയിൽ കാറിടിച്ച് 70 കാരൻ മരിച്ചു. കാലാനയ്ക്ക് സമീപമുള്ള ‘ഡെസാർട്ട് ഡെമെസ്ൻ’ എന്ന സ്ഥലത്ത് R691 റോഡിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വൃദ്ധൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി.മറ്റാർക്കും അപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.സാങ്കേതിക പരിശോധനയ്ക്കായി റോഡ് താൽക്കാലികമായി അടച്ചിരിക്കുകയാണ്. അപകടത്തിന്റെ ദൃശ്യങ്ങൾ കൈയ്യിലുള്ളവർ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു. കിൽകെനി ഗാർഡ സ്റ്റേഷനുമായോ (056 777 5000), ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായോ (1800 666 111) ബന്ധപ്പെടണമെന്നാണ് നിർദേശം.
Discussion about this post

