ഡബ്ലിൻ ; അന്തരിച്ച സംഗീതജ്ഞൻ ഡോണൽ ലുന്നിയുടെ സംസ്ക്കാര ചടങ്ങുകൾ കൗണ്ടി കിൽഡെയറിൽ നടക്കും. ന്യൂബ്രിഡ്ജ് സെന്റ് കോൺലത്ത്സ് പാരിഷ് ചർച്ചിലാണ് ചടങ്ങുകൾ . ഈ മാസം 23 നായിരുന്നു ലുന്നി അന്തരിച്ചത്.
പള്ളിയിലെ സംസ്ക്കാര ചടങ്ങുകളിൽ അടുത്ത കുടുംബാംഗങ്ങഌഉം, സുഹൃത്തുക്കൾക്ക്കും മാത്രമേ പ്രവേശനമുള്ളൂ. ആരാധകരും, അഭ്യുദയകാംക്ഷികളും ലൈവ് സ്ട്രീമിംഗിലൂടെ ചടങ്ങിൽ പങ്ക് ചേരണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.
മാത്രമല്ല ‘ ഡോണലിന്റെ ഓർമ്മയ്ക്കായി ലോകമെമ്പാടുമുള്ള ആളുകൾ ഈ വാരാന്ത്യത്തിൽ സുഹൃത്തുക്കളുമായും, കുടുംബാംഗങ്ങളുമായും ചേർന്ന് സംഗീതം ആസ്വദിക്കാനും , പങ്കിടാനും ഞങ്ങൾ ആഗ്രഹിക്കുന്നു‘ എന്നും കുടുംബം വ്യക്തമാക്കി.
മൾട്ടി ഇൻസ്ട്രുമെന്റലിസ്റ്റാണ് ലുന്നി. 1971 ൽ പ്ലാങ്കസ്റ്റി ബാൻഡിലൂടെയാണ് സംഗീത ലോകത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. പിന്നീട് ബോത്തി ബാൻഡിന്റെയും 1980 കളിൽ മൂവിംഗ് ഹാർട്ട്സിന്റെയും ഭാഗമായി. ഐറിഷ് പരമ്പരാഗത സംഗീതത്തിന്റെ അഭിവൃദ്ധിയിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. 17 ആൽബങ്ങളാണ് തന്റെ മുള്ളിഗൻ റെക്കോർഡ്സ് വഴി അദ്ദേഹം പുറത്തിറക്കിയത്.

