തിരുവനന്തപുരം ; ബിജെപി നേതാവ് യുവരാജ് ഗോകുൽ പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ എസ്ഡിപിഐ നൽകിയ പരാതിയെ പറ്റി വ്യാപക പരിഹാസം . പാകിസ്ഥാനെ പറ്റി പരാമർശിച്ച് യുവരാജ് ഗോകുൽ പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് എസ് ഡി പി ഐ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
‘ നെടുമങ്ങാട് പ്രദേശത്ത് വർഗീയ ദ്രുവീകരണം നടത്താനാണ് പോസ്റ്റിട്ടതെന്നും, സമാദാനത്തോടെയാണ് ഇവിടെ ജനങ്ങൾ ജീവിക്കുന്നതെന്നുമാണ് ‘ എസ് ഡി പി ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി റഫീഖ് എഴുതിയ പരാതിയിൽ പറയുന്നത് .
“സമാധാനം” എന്നുപോലും സമാധാനത്തോടെ അക്ഷരത്തെറ്റില്ലാതെ എഴുതാൻ അറിയാത്തവരാണോ പരാതി നൽകിയിരിക്കുന്നതെന്നാണ് പലരും പരിഹസിക്കുന്നത് . പാകിസ്ഥാനെ പറഞ്ഞപ്പോൾ എസ് ഡി പി ഐയ്ക്ക് വേദനിച്ചോയെന്നും, മലയാളം പഠിച്ചിട്ട് പരാതി എഴുതാമായിരുന്നില്ലേ എന്നുമാണ് ചിലരുടെ കമന്റ്.
‘ ഏതോ ഒരു പ്രവർത്തകൻ SSLC പാസായിട്ടുണ്ട് അതാണ് അക്ഷര തെറ്റ് ഇല്ലെന്ന് കാണിക്കാൻ പരാതി fb യിൽ പ്രദർശിപ്പിച്ചത്. ഇവൻമാര് സ്ക്കൂളിൽ പോവുന്നതിന് മുന്നെ ഒപ്പിടാൻ പഠിക്കുന്നുണ്ടോ അക്ഷരങ്ങളേക്കാൾ ഭംഗി ആ അറബി ഒപ്പിനാണ്. ‘ എന്നാണ് ഒരു കമന്റ്.
കൊയ്ത്തൂര്‍ക്കോണം മഹാദേവ മഹാവിഷ്ണു ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തുള്ള ശിവലിംഗത്തില്‍ isis എന്നും 786 എന്നും എഴുതിയെന്നും, നെടുമങ്ങാട് നിയോജകമണ്ഡലത്തിനകത്ത് നിരവധി ‘പാകിസ്ഥാനുകള്‍’ ഉണ്ടെന്നുമായിരുന്നു യുവരാജ് ഗോകുൽ പങ്ക് വച്ച പോസ്റ്റ് . ഏത് പാകിസ്ഥാനായാലും ശരി ചോദിക്കാനും പറയാനും ആളുണ്ടെന്ന് വൈകാതെ മനസ്സിലാകുമെന്നും യുവരാജ് പറഞ്ഞിരുന്നു.

