ഡബ്ലിൻ: അയർലൻഡിൽ മുതിർന്നവരിൽ നാലിലൊന്ന് പേർ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. ഇഎസ്ആർഐയും കുവാനും ചേർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. നാലിലൊന്ന് എന്നത് ആകെ മുതിർന്നവരിൽ 26 ശതമാനത്തോളം വരും. അയർലൻഡിലെ മുതിർന്നവർക്കിടയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള സംയുക്ത ഗവേഷണ പരിപാടിയുടെ ഭാഗമായിട്ടാണ് സംയുക്ത സർവ്വേ നടന്നത്.
സ്ത്രീകൾ, ബൈസെക്ഷ്വൽ, ചെറുപ്പക്കാർ, സ്വവർഗാനുരാഗികളായ പുരുഷന്മാർ എന്നിവരാണ് ഏറ്റവും കൂടുതലായി ബുദ്ധിമുട്ട് നേരിടുന്നതെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. മുതിർന്നവരിൽ ഗണ്യമായ ഒരു വിഭാഗത്തെ ലൈംഗികാതിക്രമം ബാധിക്കുന്നുണ്ട്. പുരുഷന്മാരേക്കാൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരകളാകുന്നത് സ്ത്രീകളാണ്. 39 ശതമാനം സ്ത്രീകളാണ് ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നത്. ഇതേ സ്ഥാനത്ത് പുരുഷന്മാരുടെ ശതമാനം എന്നത് 12 ആണ്. ചെറുപ്പക്കാരിൽ തന്നെ 25 നും 29 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നും പഠനം വ്യക്തമാക്കുന്നു.

