ഡബ്ലിൻ: ഒക്ടോബറിലെ വാരാന്ത്യ ബാങ്ക് അവധിക്കാലത്ത് അമിത വേഗതയിൽ സഞ്ചരിച്ചത് മൂവായിരത്തിലധികം ഡ്രൈവർമാർ. നൂറിലധികം പേരെ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടികൂടി. അതേസമയം വ്യാഴാഴ്ച ആരംഭിച്ച റോഡ് സുരക്ഷാ പരിശോധനകൾ ഇന്ന് രാവിലെയോടെ അവസാനിക്കും.
3490 ലധികം ഐറിഷ് ഡ്രൈവർമാരാണ് ആദ്യ നാല് ദിവസങ്ങളിൽ അമിത വേഗതയിൽ വാഹനം ഓടിച്ചത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിച്ചതിന് 146 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സീറ്റ് ബെൽറ്റ് ധരിക്കാതെയും മൊബൈൽ ഫോൺ ഉപയോഗിച്ചും വാഹനങ്ങൾ ഓടിച്ച 300 ലധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Discussion about this post

