ഡബ്ലിൻ: ഡബ്ലിനിലെ ആദ്യ സ്റ്റാർട്ടർ ഹോമുകളുടെ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കുവച്ച് ഫിൻഗൽ കൗണ്ടി കൗൺസിൽ.
ഈ മാസം 29 നാണ് അപേക്ഷകൾ നൽകേണ്ട അവസാന തിയതി. കിൻസാലയിലെ ഗോൾഡിംഗ് ഗ്രീനിൽ 50 സ്റ്റാർട്ടർ ഹോമുകളാണുള്ളത്. 153 ഹോമുകൾക്കായുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് ഇത്.
രണ്ട്, മൂന്ന് കിടപ്പുമുറികളുള്ള 50 വീടുകളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഈ മാസം എട്ടിനാണ് അപേക്ഷകൾ നൽകുന്നതിനുള്ള പോർട്ടൽ ഓപ്പണായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സമർപ്പിക്കാം. രണ്ട് കിടപ്പുമുറികളുള്ള മിഡ് ടൈറസ് ടൈപ്പ് എ 81 ചതുരശ്ര മീറ്റർ വീടുകളുടെ വിപണി മൂല്യം എന്നത് 4,80,000 യൂറോയാണ്.
Discussion about this post

