ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടം. ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11.40 ഓടെ ആർഡിയിലെ ബ്ലെയ്ക്ക്സ്ടൗണിൽ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
എൻ2 ൽ വച്ചാണ് രണ്ട് കാറുകളും അപകടത്തിൽപ്പെട്ടത്. ഒരു വാഹനത്തിൽ 50 വയസ്സുള്ള രണ്ട് പുരുഷന്മാരും കൗമാരക്കാരനും 50 നും 20 നും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ സാരമുള്ളതാണ്. രണ്ടാമത്തെ കാറിൽ 30 വയസ്സ് പ്രായമുള്ള യുവാവാണ് ഉണ്ടായിരുന്നത്. ഇയാളുടെ പരിക്കുകൾ സാരമുള്ളതല്ല. ഇയാളെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
Discussion about this post

