ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ കാറ്റ് ശക്തമാകും. ഇതേ തുടർന്ന് മുന്നറിയിപ്പിൽ മെറ്റ് ഐറാൻ മാറ്റം വരുത്തി. 11 കൗണ്ടികളിലാണ് പുതുതായി യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. വെള്ളപ്പൊക്ക മുന്നറിയിപ്പുൾപ്പെടെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
കാർലോ, ക്ലെയർ, കോർക്ക്, ഡൊണഗൽ, ഗാൽവേ, കെറി, കിൽക്കെന്നി, മയോ, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിലാണ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചത്. ഇവിടങ്ങളിൽ ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ മുന്നറിയിപ്പ് പ്രാബല്യത്തിൽവരും. അർദ്ധരാത്രിവരെ ഇത് തുടരുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. കാറ്റിനൊപ്പം അതിശക്തമായ മഴയും അനുഭവപ്പെട്ടേക്കാം. അതിനാൽ ജാഗ്രത വേണം. വാഹനം ഓടിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ജാഗ്രത വേണണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

