ന്യൂഡൽഹി ; കോൺഗ്രസ് എന്നാൽ ഒരു കൂട്ടം ഭ്രാന്തന്മാരാണെന്ന് ബിജെപി എം പി നിഷികാന്ത് ദുബെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിനെ പോലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധിക്ഷേപിച്ച സാഹചര്യത്തിലാണ് നിഷികാന്ത് ദുബെയുടെ വിമർശനം.
‘ കോൺഗ്രസ് ഒരു കൂട്ടം ഭ്രാന്തന്മാരാണ്. ഭ്രാന്തന്മാരെ കുറിച്ച് നമുക്ക് എന്ത് പറയാൻ പറ്റും . രാഹുൽ ഗാന്ധി ഒരു ഭ്രാന്തനാണ്. ഖാർഗെയും അങ്ങനെ തന്നെ . ഭ്രാന്തന്മാരെ കുറിച്ച് എന്തിന് ചർച്ച ചെയ്യണം . ബീഹാറിൽ ഒരു വാക്കുണ്ട് , ഫസ്റ്റ്യാന . കോൺഗ്രസ് മുഴുവനും ഫസ്റ്റ്യാ ആയി മാറിക്കഴിഞ്ഞു ‘ എന്നും നിഷികാന്ത് ദുബെ ട്വിറ്ററിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ബീഹാറിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീകൃഷ്ണസിംഗിന്റെ ജന്മാവാർഷികത്തിൽ നടത്തിയ പരിപാടിയ്ക്കിടെയായിരുന്നു മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം . മോദി അധികാരത്തിൽ തന്നെ തുടരുമോയെന്ന സദസിൽ നിന്ന് ഒരാൾ വിളിച്ചു ചോദിച്ചതിന് ‘ മോദിയുടെ അച്ഛൻ വരെ തോൽക്കും ‘ എന്നായിരുന്നു ഖാർഗെയുടെ മറുപടി .
പ്രധാനമന്ത്രിയുടെ അച്ഛനെ വരെ പരസ്യമായി അധിക്ഷേപിച്ച ഖാർഗെയ്ക്കെതിരെ പട്ന പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

