ഡബ്ലിൻ: ബൊയ്ലോ ചുഴലിക്കാറ്റിനെ തുടർന്ന് ഞായറാഴ്ചയും ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് തടസ്സം നേരിട്ടു. നിരവധി വിമാനങ്ങളാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിരവധി വിമാന സർവ്വീസുകളാണ് റദ്ദാക്കിയത്. ചില വിമാനങ്ങൾ വൈകി സർവ്വീസ് നടത്തുന്ന സാഹചര്യം ഉണ്ടായി. ഏകദേശം 30 ഓളം വിമാന സർവ്വീസുകളാണ് റദ്ദാക്കേണ്ടിവന്നത്.
ഡബ്ലിനിൽ അതിശക്തമായ കാറ്റും മഴയും ആയിരുന്നു കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. ഡബ്ലിന് പുറമേ അയർലൻഡിലെ മറ്റ് വിമാനത്താവളങ്ങളിലും രാജ്യത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലും സമാന സ്ഥിതിവിശേഷം ഉണ്ടായി. ഇത് സ്ഥിതികൂടുതൽ വഷളാക്കി. വിമാനങ്ങൾ റദ്ദാക്കുന്ന സാഹചര്യത്തിൽ അധികൃതർ യാത്രികർക്ക് നിർദ്ദേശം നൽകിയിരുന്നു. പതിവിന് വിപരീതമായി മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്നും യാത്രയ്ക്ക് ഒരുങ്ങും മുൻപ് വിമാനക്കമ്പനിയുമായി ബന്ധപ്പെടണമെന്നും ആയിരുന്നു നിർദ്ദേശം.

