ഡബ്ലിൻ: ഡബ്ലിൻ മാരത്തണിൽ പങ്കെടുത്തവരുടെ എണ്ണത്തിൽ റെക്കോർഡ്. പതിവിന് വിപരീതമായി ഇന്നലെ നടന്ന മാരത്തണിൽ പങ്കെടുത്തവരുടെ എണ്ണം വളരെ കൂടുതലായിരുന്നുവെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. അതേസമയം ബൊയ്ലോ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രതികൂല കാലാവസ്ഥ നിലനിൽക്കെയാണ് ഇത്രയും ആളുകൾ മാരത്തണിന്റെ ഭാഗമായത് എന്നത് ശ്രദ്ധേയമാണ്.
ഇന്നലെ നടന്ന മാരത്തണിൽ 19,100 പേരിലധികം പേർ പങ്കെടുത്തുവെന്നാണ് കണക്കുകൾ. 5.6 മില്യൺ യൂറോ സമാഹരിച്ചു. 45ാമത് മാരത്തണാണ് ഇന്നലെ നടന്നത്. എത്യോപ്യൻ റണ്ണറായ അബേ അലെമു ലെസയാണ് വിജയിച്ചത്.
Discussion about this post

