ഡബ്ലിൻ: ഡബ്ലിൻ മാരത്തണിൽ വിജയിച്ച് എത്യോപ്യൻ റണ്ണർ അബെ അലെമു ലെസ. രണ്ട് മണിക്കൂർ 10 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്താണ് അദ്ദേഹം വിജയം കൈവരിച്ചത്. മാരത്തണിൽ പങ്കെടുക്കാൻ കഴിഞ്ഞതിലും വിജയിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് മാരത്തൺ സംഘടിപ്പിച്ചത്. ഐറിഷ് റണ്ണർക്കാണ് മാരത്തണിൽ രണ്ടാം സ്ഥാനം. ഹ്യൂ ആംസ്ട്രോംഗ് എന്ന ഐറിഷ് പൗരൻ രണ്ട് മണിക്കൂർ 14 മിനിറ്റുകൊണ്ടാണ് ഓട്ടം പൂർത്തിയാക്കിയത്. കില്ലിയൻ മൂണി, സിറ്റീഫൻ മക്കോളി എന്നിവർ മൂന്നാമതായും നാലാമതായും ഓടിയെത്തി. എത്യോപ്യയുടെ ജൂഡിത്ത് ഫികാഡു ജെബേസ 2 മണിക്കൂർ 24 മിനിറ്റിൽ ഫിനിഷ് ചെയ്തുകൊണ്ട് നേട്ടം കൈവരിക്കുന്ന ആദ്യത്തെ വനിതയായി.

