ഡബ്ലിൻ: ഓസ്റ്റിൻ ചുഴലിക്കാറ്റിന് പിന്നാലെ ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റ് അയർലൻഡിലെ തേടി എത്തുന്നു. ബെയ്ലോ എന്ന് പേര് നൽകിയിരിക്കുന്ന കാറ്റ് അടുത്ത ദിവസം അയർലൻഡിലേക്ക് വീശിയടിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ ആറ് കൗണ്ടികളിൽ നാളെ ഓറഞ്ച് വാണിംഗ് നൽകിയിട്ടുണ്ട്. ഒൻപത് കൗണ്ടികളിൽ യെല്ലോ വാണിംഗുമാണ്. അതേസമയം ഓസ്റ്റിൻ ചുഴലിക്കാറ്റ് ശമിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ 2 മണിവരെ കെറിയിൽ ഓറഞ്ച് വാണിംഗ് ആണ്. ഞായറാഴ്ച ഡൊണഗൽ, ലെയ്ട്രിം, ഗാൽവേ, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഞായറാഴ്ച രാവിലെ 9 മണിവരെ ഇതുണ്ടാകും. ശനിയാഴ്ച പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെ ക്ലെയർ, കോർക്ക്, ഡൊണഗൽ, ഗാൽവേ, കെറി, ലൈട്രിം, ലിമെറിക്ക്, മായോ, സ്ലിഗോ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

