ലിമെറിക്ക്: കാറ്റിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ ധനസമാഹരണം ആരംഭിക്കാൻ ലിമെറിക്കിലെ ജിഎഎ ക്ലബ്ബ്. ഇതിന്റെ ഭാഗമായി ഈ മാസം 24 ന്
കിൽറ്റീലി-ഡ്രോംകീൻ ജിഎഎ, ഹാൻഡ്ബോൾ ആൻഡ് കാമോഗി ക്ലബ് ഗ്രാമത്തിലെ ദി സ്ട്രീറ്റ് ബാറിൽ ഒരു കുതിരപ്പന്തയം സംഘടിപ്പിക്കും. രാത്രിയാണ് പരിപാടി. 12,000 യൂറോ സമാഹരിക്കുകയാണ് ലക്ഷ്യം. അടുത്ത വാരം കൊടുങ്കാറ്റുകൾ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിലും നേരത്തെയുണ്ടായ കാറ്റിനെ തുടർന്ന് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലുമാണ് ക്ലബ്ബിന്റെ നടപടി.
ക്ലബ്ബ് പിആർഒ ജെയിംസ് ഒ റീഗനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. അടുത്തിടെയുണ്ടായ ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ ക്ലബ്ബിന് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ധനസമാഹരണത്തിന് ഇപ്പോൾ കൂടുതൽ പ്രാധാന്യമുണ്ട്. ബോൾ വലകളും തൂണുകളും അടിയന്തിരമായി മാറ്റി സ്ഥാപിക്കണം. ഇതിന് വലിയ തുക ചിലവാകും. മറ്റ് നവീകരണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

