ന്യൂയോർക്ക് : ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവിയും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിനെതിരെ ന്യൂയോർക്ക് വിമാനത്താവളത്തിൽ വൻ പ്രതിഷേധം. ബംഗ്ലാദേശി പ്രവാസികൾ തന്നെയാണ് യൂനുസിനെ തീവ്രവാദി എന്ന് വിളിച്ച് പ്രതിഷേധിച്ചതെന്നാണ് സൂചന.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ, മുഹമ്മദ് യൂനുസിനെ വീൽചെയറിൽ കൊണ്ടുവരുന്നത് കാണാം . അതിനിടയിൽ, ചിലർ യൂനുസിനടുത്തേക്ക് വന്ന് ‘ നിങ്ങൾ ഒരു തീവ്രവാദിയാണ്. എന്തിനാണ് ഇവിടെ വന്നത്? തിരിച്ചു പോകൂ. ‘ എന്ന് വിളിച്ചു പറയുകയായിരുന്നു.
ബംഗ്ലാദേശിൽ ആയിരക്കണക്കിന് ആളുകളുടെ കൊലപാതകത്തിന് യൂനുസ് ഉത്തരവാദിയായിരുന്നു, ഏകദേശം 200,000 ആളുകളെ അറസ്റ്റ് ചെയ്തു, ജനാധിപത്യം നശിപ്പിച്ചു എന്നും വിളിച്ചു പറയുന്നത് വീഡിയോയിൽ കേൾക്കാം . ഇവരെ ഉടൻ തന്നെ വിമാനത്താവളത്തിൽ നിന്ന് പുറത്താക്കി. ഈ സംഭവത്തിൽ യൂനുസിൽ നിന്നോ അദ്ദേഹത്തിന്റെ പ്രതിനിധികളിൽ നിന്നോ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.
ഇടക്കാല സർക്കാർ ഒഴിഞ്ഞ ശേഷം യൂനുസ് നടത്തിയ ആദ്യ വിദേശ യാത്രയായിരുന്നു ഇത്. ബംഗ്ലാദേശിൽ നിരോധിച്ചിരിക്കുന്ന അവാമി ലീഗുമായി ബന്ധപ്പെട്ട നേതാക്കളാണ് യൂനുസിനെതിരെ മുദ്രാവാക്യം വിളിച്ചതെന്നാണ് സൂചന.

