വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ തീപിടിത്തം. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ഒരു പുരുഷനും കുട്ടിയുമാണ് മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. രണ്ട് മരണം എന്നത് അനൗദ്യോഗിക കണക്കാണ്. യഥാർത്ഥ മരണ സംഖ്യ പോലീസ് പുറത്തവിട്ടിട്ടില്ല.
ഇന്ന് പുലർച്ചെ 5.13 ഓടെ ആയിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തിര സേവനങ്ങൾ ഉടനെ സ്ഥലത്ത് എത്തുകയായിരുന്നു. ഉടനെ തീ അണച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളും പരിശോധനയും ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Discussion about this post

