ഡബ്ലിൻ: ബുധനാഴ്ചത്തെ പണിമുടക്ക് മാറ്റിവയ്ക്കണമെന്ന പൊതുചിലവ് മന്ത്രി ജാക്ക് ചേംബേഴ്സിന്റെ ആവശ്യം തള്ളി ട്രേഡ് യൂണിയനുകൾ. കത്തിലൂടെയാണ് മന്ത്രി സംഘടനയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. അവസാനം നടത്തിയ പ്രതികരണത്തിലും അദ്ദേഹം തന്റെ മുൻനിലപാട് മാറ്റിയിട്ടില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
നാളെയാണ് സമരം. 24 മണിക്കൂർ സമരമാണ് സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഫോർസ, യൂണൈറ്റ്, എസ്ഐപിടിയു മുതലായ മുഴുവൻ സംഘടനകളിലെ തൊഴിലാളുകളും നാളെ സമരത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ നാളെ സ്തംഭനാവസ്ഥയിൽ ആയിരിക്കും സേവന മേഖല. ഇത് കണക്കിലെടുത്താണ് സമരം മാറ്റിവയ്ക്കണമെന്ന ആവശ്യം മന്ത്രി മുന്നോട്ടുവച്ചത്.
Discussion about this post

