ന്യൂഡൽഹി : അടുത്ത 24 മണിക്കൂറിനുള്ളിൽ അറസ്റ്റുകൾ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധിക്കാൻ താനുമെത്തുമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക് . ഇന്ന് ജന്തർമന്തറിൽ പ്രതിഷേധിക്കാനെത്തിയ പാറ്റാ പാർട്ടി പ്രവർത്തകരെ പോലീസ് വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. മമതയും, കെജ്രിവാളും , പിണറായിയും കസ്റ്റഡിയിലായി. അതിനു പിന്നാലെയാണ് താനും എത്തുമെന്ന വാദമുയർത്തി സോനവും എത്തിയിരിക്കുന്നത്.
‘ ഡൽഹിയിൽ ഇന്ന് നിരവധി അറസ്റ്റുകൾ നടന്നതായി ഞാൻ അറിഞ്ഞു. ഇതിൽ വിദ്യാർത്ഥി നേതാക്കൾ, യുവ നേതാക്കൾ, അഭിഭാഷകർ, പത്രപ്രവർത്തകർ, എംപിമാർ എന്നിവരും ഉൾപ്പെടുന്നു. ഇന്നലെ, ഞാൻ നിങ്ങൾക്ക് സന്ദേശം അയച്ചപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ സമാധാനപരമായ പ്രതിഷേധങ്ങൾ അനുവദിക്കപ്പെടുമെന്ന് ഞാൻ വിശ്വസിച്ചു.
രാജ്യത്ത് ഇപ്പോൾ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നത് പോലെ തോന്നുന്നു. ഇതിനെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ ഈ അറസ്റ്റുകളെല്ലാം അവസാനിപ്പിച്ച് കേസുകൾ പരിഹരിക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ അറസ്റ്റുകൾ പിൻവലിച്ചില്ലെങ്കിൽ, ലേയിലായാലും ഡൽഹിയിലായാലും ഒരു കുത്തിയിരിപ്പ് സമരമായാലും ഉപവാസമായാലും മാർച്ചായാലും സമാധാനപരമായ ഒരു പ്രതിഷേധം പരിഗണിക്കാൻ ഞാനും നിർബന്ധിതനാകും.
“അതിനുമുമ്പ് സർക്കാർ ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അത്തരമൊരു നടപടി സ്വീകരിക്കേണ്ടി വരില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു.,” എന്നാണ് സോനം വാങ്ചുക്ക് പറയുന്നത്. അതേസമയം അനുമതിയില്ലാതെയാണ് പാറ്റാ പാർട്ടി പ്രതിഷേധം നടത്താൻ എത്തിയതെന്ന വിവരം മറച്ചു വച്ചാണ് സോനത്തിന്റെ വീഡിയോ.

