ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴ. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. നാളെ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. നാളെ പുലർച്ചെ നാല് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. ഗാൽവേ, ലെയ്ട്രിം, മയോ, സ്ലൈഗോ , ഡൊണഗൽ എന്നിവിടങ്ങളിലാണ് യെല്ലോ വാണിംഗ്. അതിശക്തമായ മഴയിൽ വാഹനമോടിക്കുന്നതിന് തടസ്സം നേരിടും. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

