ഡബ്ലിൻ: 2027 ലെ സ്ട്രൈപ്പ് യംഗ് സയന്റിസ്റ്റ് ആൻഡ് ടെക്നോളജി എക്സിബിഷന്റെ പ്രൈമറി സയൻസ് ഫെയറിനായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു. മൂന്ന് മുതൽ ആറ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്ര മേളയുടെ ഭാഗമാകാം. 30 വിദ്യാർത്ഥികളുടെ ഗ്രൂപ്പുകളെയാണ് ക്ഷണിക്കുന്നത്.
മത്സരരഹിതമായ അന്തരീക്ഷത്തിൽ തങ്ങളുടെ സർഗ്ഗാത്മകത പരീക്ഷിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. അടുത്ത വർഷം ജനുവരി 7,8 തിയതികളിലാണ് പരിപാടി. ആർഡിഎസാണ് വേദി. പ്രൈമറി സയൻസ് ഫെയറിനുള്ള അപേക്ഷകൾ നവംബർ 13 ന് അവസാനിക്കും.
Discussion about this post

