ഡബ്ലിൻ: അയർലൻഡിൽ കാർ, ഹോം ഇൻഷൂറൻസ് പോളിസികൾ എടുക്കുന്നവർക്ക് ആശ്വാസം. അടുത്ത വർഷം മുതൽ ലെവി ഇല്ലാതാകും. ഇൻഷൂറൻസ് കോമ്പൻസേഷൻ ഫണ്ട് ലെവി പൂജ്യം ശതമാനമാക്കാനാണ് തീരുമാനം. അടുത്ത വർഷം ജനുവരി മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. നിലവിൽ ഇത് 1 ശതമാനമാണ്.
അയർലൻഡ് സെൻട്രൽ ബാങ്കാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. ഇതോടെ 2.35 മില്യൺ സ്വകാര്യ മോട്ടോർ ഇൻഷൂറൻസ് പോളിസികളും 1.3 മില്യൺ ഹോം ഇൻഷൂറൻസ് പുതുക്കുമ്പോൾ നേരിട്ടുള്ള പ്രയോജനം ലഭിക്കും. ക്വിൻ ലെവി എന്ന പേരിലും ഈ അധിക ചാർജ് അറിയപ്പെടുന്നുണ്ട്.
Discussion about this post

