ഡബ്ലിൻ : ഈസ്റ്റ് കോർക്കിലെ പഴയ റെയിൽവേ പാതയ്ക്ക് സമീപം അഞ്ച് വർഷം മുമ്പ് കണ്ടെത്തിയ വയോധികയുടെ മൃതദേഹം സംസ്ക്കരിക്കാനാകാതെ അധികൃതർ. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നതിനാലാണ് മൃതദേഹം ഇപ്പോഴും സൂക്ഷിച്ചുവെച്ചിരിക്കുന്നത്.
2021 ജനുവരി 5-ന് മിഡിൽടണിന് പുറത്തുള്ള വെസ്റ്റ്പാർക്കിലെ ‘ഷാന്റി ഗേറ്റി’ന് സമീപം തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയ തൊഴിലാളികൾ ആ സമയത്ത് പ്രദേശത്തെ ‘ഗ്രീൻവേ’ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുകയായിരുന്നു.
ഡിഎൻഎ പരിശോധനയിലൂടെ ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. പരിശോധനയുടെ ഭാഗമായി പലരും മുന്നോട്ട് വന്നെങ്കിലും, അവരും കണ്ടെത്തിയ അവശിഷ്ടങ്ങളും തമ്മിൽ യാതൊരു ബന്ധവും തെളിയിക്കാൻ കഴിഞ്ഞില്ല. അവശിഷ്ടങ്ങളിൽ പോസ്റ്റ്മോർട്ടവും ഫോറൻസിക് ആന്ത്രോപോളജി പരിശോധനയും നടത്തിയിരുന്നു. ഗാർഡ സംഭത്തിൽ അന്വേഷണം തുടരുകയാണെന്നാണ് സൂചന.

