തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ഹെലികോപ്റ്റർ യാത്രയുടെ സ്പോൺസർ ‘ചിപ്സൺ ഏവിയേഷൻ’ ആണെന്ന് സൂചന . ചാർട്ടർ ചെയ്ത ഈ വിമാനയാത്രയുടെ ചെലവുകൾ വ്യക്തമാക്കുന്ന 19.88 ലക്ഷം രൂപയുടെ ഔദ്യോഗിക ബില്ലുകൾ പുറത്തുവന്നു.
ഇവർ ചിപ്സണിന് നൽകിയ ഇന്‍വോയിസില്‍ 19,88,595 രൂപയാണ് ചെലവായി കാണിച്ചിരിക്കുന്നത്. 16,85,250 രൂപയാണ് വിമാനത്തിന്റെ ചാര്‍ജ്. 3,03,345 രൂപ 18 ശതമാനം ജിഎസ്ടി യായാണ് പിടിച്ചിരിക്കുന്നത്.
കര്‍ണാടകയിലെ ബെല്ലാരിക്കു സമീപത്തുള്ള ജിന്‍ഡാല്‍ വിമാനത്താവളത്തില്‍നിന്നാണ് വിമാനം തിരുവനന്തപുരത്ത് എത്തിയത് . ഏതാണ്ട് 9 മണിക്കൂറോളമാണ് മുഖ്യമന്ത്രിക്കായി വിമാനം ഉപയോഗിച്ചത്. വിഡി സതീശൻ യാത്ര ചെയ്തത് കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ.ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിലായിരുന്നു . സൗജന്യമായാണ് വിമാനം വിട്ടുനൽകിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നത്.

