ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലുടനീളം കൂളിംഗ് സ്പെയിസുകൾ നിർമ്മിച്ചേക്കും. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് ആളുകൾക്കായി ഇത്തരം സ്പെയിസുകൾ നിർമ്മിക്കാൻ ആലോചിക്കുന്നത്. വളർത്തുമൃഗങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം.
ഈ വർഷം വേനൽക്കാലത്ത് അതികഠിനമായ ചൂടാണ് അനുഭവപ്പെട്ടത്. ഇതേ തുടർന്ന് ലേബർ കൗൺസിൽ ഫിയോണ കനോലിയാണ് ഇത് സംബന്ധിച്ച ആവശ്യം മുന്നോട്ടുവച്ചത്. പൊതുജനങ്ങൾക്കായി ഇത്തരം മുറികൾ തുറന്ന് നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആളുകൾക്ക് ആശ്വാസം ലഭിക്കും. താപനില അസാധാരണമാം വിധം ഉയരുമ്പോൾ ആശ്വാസം ലഭിക്കാൻ എവിടേയ്ക്ക് പോകണമെന്ന കാര്യത്തിൽ ആളുകൾക്ക് വ്യക്തതയില്ല. പ്രായമായവരും മറ്റുള്ളവരും ചൂടിന്റെ ഇരകളാകാൻ സാധ്യതയുണ്ട്. ഇത്തരം മുറികൾ ഇത് ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

