വെള്ളത്തിൽ നീന്തുന്ന മത്സ്യങ്ങൾ മാത്രമല്ല വായുവിൽ പറക്കാൻ കഴിയുന്ന മത്സ്യങ്ങളുമുണ്ട് . അത്തരം മത്സ്യങ്ങളെ പറ്റി കേട്ടിട്ടുണ്ടോ ? ഗ്ലൈഡർ എന്ന് വിളിക്കുന്ന ഈ മത്സ്യങ്ങൾക്ക് 200 മീറ്റർ ഉയരം വരെ പറക്കാനാകും. ഈ മത്സ്യങ്ങൾക്ക് വശങ്ങളിൽ ചിറകുകളുണ്ട്. ഈ ചിറകുകളുടെ സഹായത്തോടെയാണിവ പറക്കുന്നത് .
സാധാരണയായി ഈ മത്സ്യങ്ങളുടെ നീളം 17 മുതൽ 30 സെൻ്റീമീറ്റർ വരെയാണ്. കടലിലെ അക്രമകാരികളായ മത്സ്യങ്ങളിൽ നിന്ന് രക്ഷപ്പെടേണ്ടിവരുമ്പോഴാണ് ഇവ വായുവിൽ പറക്കുന്നത് . എങ്കിലും, അവ വായുവിൽ കൂടി കുറച്ച് നേരം പറന്ന ശേഷം വെള്ളത്തിലേക്ക് തന്നെ മടങ്ങും. വെള്ളത്തിൽ നിന്ന് പുറത്ത് വന്നാലുടൻ ഈ മത്സ്യങ്ങളുടെ ചിറകുകൾ വിരിയും.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഈ മത്സ്യങ്ങൾ നല്ല ഗ്ലൈഡറുകളാണ്. എങ്കിലും , ജലത്തിൻ്റെ താപനില 20 ഡിഗ്രിയിൽ താഴെയാണെങ്കിൽ, ഈ മത്സ്യങ്ങൾക്ക് പറക്കാൻ കഴിയില്ല. കുറഞ്ഞ ഊഷ്മാവിൽ പേശികൾ ദുർബലമാകാൻ തുടങ്ങുന്നതിനാലാണിത്. ഈ മത്സ്യം ലോകമെമ്പാടും ‘പറക്കുന്ന മത്സ്യം’ എന്നും അറിയപ്പെടുന്നു.