ഡബ്ലിൻ: ഐറിഷ് വിക്സിയുടെ ഇറക്കുമതി തീരുവ നീക്കം ചെയ്യാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഡിസ്റ്റിലറീസ്. ആഗ്രഹിച്ച കാര്യമാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് ഡിസ്റ്റിലറീസ് ഉടമകളുടെ പ്രതികരണം. ഞായറാഴ്ച ആയിരുന്നു ഡൂൺബെഗിലെ ഐറിഷ് ഓപ്പൺ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽവച്ച് ട്രംപ് ഐറിഷ് വിസ്കിയുടെ തീരുവ നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചത്.
10 ശതമാനമാണ് ഐറിഷ് വിസ്കിയുടെ തീരുവയെന്ന് ലോറ് റീ ഡിസ്റ്റിലറി സ്ഥാപകൻ മൈക്കൽ ക്ലാൻസി പറഞ്ഞു. ഇത് ഡിസ്റ്റിലറികളെ ബാധിച്ചിട്ടുണ്ട്. വിസ്കിയുടെ താരിഫുമായി ബന്ധപ്പെട്ടുള്ള വാർത്ത വലിയ മാറ്റം കൊണ്ടുവരുന്നതാണ്. വളരെ പ്രധാനപ്പെട്ടതും, സ്വാഗതാർഹവുമായ വാർത്തയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

