പാലക്കാട് ; വാളയാറിൽ വാഹന പരിശോധനയ്ക്കിടെ ബാഗ് നിറയെ ക്രെഡിറ്റ് കാർഡുകളുമായി യുവാവ് എക്സൈസ് പിടിയിൽ . ഗുജറാത്ത് പോർബന്തർ സ്വദേശി ഒഡേതര രവി ഭീമ എന്ന യുവാവിനെയാണ് 216 ക്രെഡിറ്റ് കാർഡുകളുമായി പിടികൂടിയത്.
വിവിധ ആളുകളുടെ പേരിലുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കേരളത്തിൽ ഫോൺ വാങ്ങാൻ വേണ്ടി എത്തിയതാണെന്നാണ് ഭീമ പൊലീസിനോട് പറഞ്ഞത് . യുവാവിനെയും കാർഡുകളെയും പൊലീസിനു കീഴിലുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറി.
ഹൈദരാബാദിൽ നിന്നും എറണാകുളം ഭാഗത്തേക്ക് വന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് ഒഡേതര രവി ഭീമ പിടിയിലായത്. കാർഡുകൾ വിവിധ വ്യക്തികളുടെ പേരിലാണെന്ന് കണ്ടെത്തി. മാസങ്ങൾക്ക് മുൻപ് കേരളത്തിലെത്തി ഐഫോണുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും സമാനമായ രീതിയിൽ വാങ്ങിക്കൊണ്ടു പോയതായും ഇയാൾ എക്സൈസിന് മുന്നിൽ വ്ക്തമാക്കി.

