ഡബ്ലിൻ: ഡബ്ലിനിലെ ഡൺ ലാവോഘെയറിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ വിട്ടയച്ചു. 40 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. വെടിയേറ്റ് 39 വയസ്സുകാരനായ മാർക്ക് കുള്ളന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് 40 കാരനെ അറസ്റ്റ് ചെയ്തത്.
ജൂലൈ അഞ്ചിനായിരുന്നു സംഭവം. കിൽ അവന്യൂവിലെ പാട്രീഷ്യൻ പാർക്കിൽവച്ചായിരുന്നു കുള്ളന്‍ വെടിയേറ്റത്. സാരമായി പരിക്കേറ്റ അദ്ദേഹത്തിന് പിന്നീട് ജീവൻ നഷ്ടമാകുകയായിരുന്നു.
Discussion about this post

