തിരുവനന്തപുരം : മലയിൻ കീഴ് വിളവൂർകല്ലിൽ ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ മകളായ അന്നയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വിളവൂർക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു . കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
വീടിനുള്ളില്‍ മുറി പൂട്ടിയിട്ടതിനു ശേഷമാണ് കുഞ്ഞിന്റെ കഴുത്തറുത്തത്. കുഞ്ഞിനെയും അമ്മയെയും പുറത്തുകാണാത്തതിനാല്‍ ബന്ധുവായ സ്ത്രീ വാതിലില്‍ തട്ടിയപ്പോള്‍ ക്രിസ്റ്റി പുറത്തിറങ്ങി വന്ന് താന്‍ കുഞ്ഞിനെ കൊന്നുവെന്നു പറയുകയായിരുന്നു.
ഇതോടെ ഇവര്‍ മുറിയില്‍ കയറി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടത് . സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികളുടെ ഏക മകളാണ് കൊല്ലപ്പെട്ട അന്ന. വിവാഹം കഴിഞ്ഞു മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ക്കു കുഞ്ഞുണ്ടായത്. കുഞ്ഞിനെ കൊന്നശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്ന് ക്രിസ്റ്റി പൊലീസിനോടു പറഞ്ഞു.

