പുതുവത്സര ദിനത്തിൽ തിരുമലയിൽ ദർശനത്തിനെത്തിയ ഭക്തൻ ധരിച്ചത് അഞ്ച് കിലോയോളം സ്വർണാഭരണങ്ങൾ.തെലങ്കാന ഒളിമ്പിക്സ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറിയും ഹൈദരാബാദ് സ്വദേശിയുമായ കോണ്ട വിജയ് കുമാറാണ് സ്വർണ്ണത്തിൽ പൊതിഞ്ഞ് ക്ഷേത്രത്തിൽ എത്തിയത്. തിരുമല ക്ഷേത്രത്തിൽ സന്ദർശനം നടത്തുമ്പോൾ വിജയ് കുമാർ എപ്പോഴും ഇത്തരത്തിൽ ആഭരണങ്ങൾ ധരിച്ചാണ് എത്തുന്നത്.
തനിക്ക് സ്വർണ്ണത്തോട് പ്രത്യേക ഇഷ്ടമുണ്ടെന്നും അതിനാലാണ് ഇത്രയും തൂക്കമുള്ള ആഭരണങ്ങൾ ധരിച്ചതെന്നും വിജയ് കുമാർ പറഞ്ഞു. മഹാവിഷ്ണുവിൻ്റെ വലിയ ഭക്തനായ അദ്ദേഹം തിരുമല ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനാണ്. ദൈവത്തോടുള്ള തൻ്റെ സമർപ്പണത്തിൻ്റെ വഴിയാണ് ഇതെന്നും സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് തൻ്റെ ഭക്തി പ്രകടിപ്പിക്കുന്നതാണെന്നും വിജയ് കുമാർ പറഞ്ഞു.
Discussion about this post