തിരുവനന്തപുരം : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും, മരുമകനും, സിപിഎം നേതാവുമായ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാനുള്ള നീക്കത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ . ഇഡിയുടെ കത്തിൽ നിയമപരമയാ പരിശോധനകൾ നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ കമ്പനികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങിക്കാറുണ്ട്. എന്നാൽ ഇത് അങ്ങനെയല്ല . വ്യത്യസ്തമായ കേസാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ന്യായീകരിക്കാൻ മാത്രമാണ് സിപിഎം നടക്കുന്നത്. സിപിഎം ഇപ്പോൾ പ്രതിരോധത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അവിടെ നടക്കുന്നത് ന്യായീകരണങ്ങൾ മാത്രമാണെന്ന് കുറ്റപ്പെടുത്തി. വ്യക്തിക്കെതിരേ അതിശക്തമായ ആക്ഷേപമാണ് ആ പാർട്ടിയിൽ നിലനിൽക്കുന്നത്. സ്വന്തം ഭാര്യയെ സ്ഥാനാർഥിയാക്കിയ പാർട്ടി സെക്രട്ടറിയുടെ നടപടിക്കെതിരെ കേന്ദ്ര കമ്മിറ്റിവരെ ആക്ഷേപം ഉയർത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.ഡി അന്വേഷണങ്ങളുമായി രാഹുൽ ഗാന്ധി മുൻപ് പൂർണമായി സഹകരിച്ചിരുന്നുവെന്നും വണ്ടിയോ പൊതുമുതലുകളോ തല്ലിപ്പൊളിക്കുന്ന രീതി ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

