ശബരിമല പോസ്റ്റ് ഓഫീസിന്റെ സീൽ മുദ്രണം ചെയ്ത പോസ്റ്റ്കാർഡ് കിട്ടിയതിലെ സന്തോഷം പങ്ക് വച്ച് നടി അനുശ്രീ . ‘ അയ്യപ്പ സന്നിധിയിൽ നിന്ന് എനിക്ക് കിട്ടിയ എക്കാലത്തെയും മികച്ച മികച്ച നവവത്സര സമ്മാനം’ എന്ന തലക്കെട്ടിലാണ് അനുശ്രീ പോസ്റ്റ് കാർഡ് ഷെയർ ചെയ്തിരിക്കുന്നത്.
ശബരിമലയിലെ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ആയ ഡോ. അരുൺ ഐ എ എസ് ആണ് അനുശ്രീയ്ക്ക് ഇത്തരമൊരു കത്തയച്ചത് . ഡോക്ടർ അരുണും തന്റെ സ്റ്റോറിൽ അനുശ്രീയുടെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
ശബരിമലയിൽ നിന്നും ഒരു കത്തുകിട്ടുന്നത് ഏറെ ശ്രേഷ്ഠകരമായാണ് വിശ്വാസികൾ കരുതുന്നത്. ശബരിമലയിലെ അഡിഷണൽ ജില്ലാ മജിസ്ട്രേട്ട് ആയ ഡോ. അരുൺ ഐ.എ.എസ് ശബരിമലയിലെ പോസ്റ്റ് ബോക്സിൽ നിന്നും പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് കത്തയയ്ക്കുന്ന പതിവുണ്ട്.
Discussion about this post