ലിമെറിക്ക്: രണ്ട് വയസ്സുകാരന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് റാത്ത്കീലിലെ ജനങ്ങൾ. ആബികോർട്ടിൽ നിന്നുള്ള രണ്ട് വയസ്സുകാരനാണ് കാർ ഇടിച്ചതിനെ തുടർന്ന് മരിച്ചത്. കുട്ടിയുടെ മരണവാർത്ത അതീവ ദു:ഖമുളവാക്കുന്നത് ആണെന്ന് പരിസരവാസികൾ പ്രതികരിച്ചു.
ഇന്ന് രാവിലെ ലിമെറിക്ക് രൂപതയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും കുട്ടിയ്ക്കായി പ്രാർത്ഥനകൾ നടന്നു. പ്രദേശത്ത് നടത്താനിരുന്ന കുടുംബ സംഘമവും റദ്ദാക്കി. കുട്ടിയുടെ കുടുംബത്തെ സഹായിക്കുന്നതിലുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ആബികോർട്ടിൽ നിന്നുള്ള പീറ്റർ മുൽകെറയറാണ് മരിച്ചത്. കഴിഞ്ഞ ദിവസം നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്

