സ്ലൈഗോ: സ്ലൈഗോയിൽ നടക്കാനിരിക്കുന്ന വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിയ്ക്ക് വൻ സ്വീകാര്യത. പരിപാടിയ്ക്കായി ഇനിയും ഒരു മാസം ശേഷിക്കേ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞിട്ടുണ്ട്. അടുത്ത മാസം 13 നാണ് വിനീത് ശ്രീനിവാസൻ നയിക്കുന്ന തത്സമയ സംഗീത പരിപാടി വിനീത് ശ്രീനിവാസൻ ലൈവ്- സ്ലൈഗോ അരങ്ങേറുക.
സിൽവർ അഡൾട്ട് വിഭാഗത്തിലെ ടിക്കറ്റുകൾ പൂർണമായും വിറ്റ് പോയിട്ടുണ്ട്. ഗോൾഡ്, വിഐപി വിഭാഗത്തിലുള്ള ടിക്കറ്റുകളുടെ വിൽപ്പന പുരോഗമിക്കുകയാണ്. കുറച്ച് ടിക്കറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. സ്ലൈഗോയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് സംഗീത പരിപാടി. യൂണിറ്റി ഇവന്റ്സ് അയർലൻഡും, സൂപ്പർ ഡൂപ്പർ ക്രിയേഷൻസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

