വെക്സ്ഫോർഡ്: ഒരിടവേളയ്ക്ക് ശേഷം അയർലൻഡിൽ വീണ്ടും ബ്ലൂടങ്ക് ബാധ. വെക്സ്ഫോർഡ് കൗണ്ടിയിലെ പശുക്കളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സംഭവത്തിന് പിന്നാലെ മേഖലയിൽ കാർഷിക വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കാർഷിക വകുപ്പാണ് രോഗബാധ സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. അടുത്തിടെ 16 മാസം പ്രായമുള്ള പശു ചത്തിരുന്നു. ഇതിന്റെ പോസ്റ്റ്മോർട്ടത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മറ്റുപശുക്കൾക്കൊപ്പമാണ് ഈ പശുവിനെയും പാർപ്പിച്ചിരുന്നത്. മറ്റ് പശുക്കളും നിരീക്ഷണത്തിലാണ്. അടുത്തിടെ ഇംഗ്ലണ്ടിൽ ബ്ലൂടങ്ക് രോഗബാധ വലിയ തോതിൽ വർധിച്ചിരുന്നു. ഇതിന്റെ ആശങ്കകൾക്കിടെയാണ് വെക്സ്ഫോർഡിലും രോഗബാധ കണ്ടെത്തിയത്.

