ഭോപ്പാൽ ; മധ്യപ്രദേശിലെ ഇൻഡോറിൽ, യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചു. സ്ത്രീകൾ ചെരിപ്പുകൊണ്ട് അയാളെ മർദ്ദിക്കുകയും, പുരുഷന്മാർ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. യുവാവിനെ നഗ്നനാക്കിയായിരുന്നു മർദ്ദനം. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. റാവുജി ബസാർ പ്രദേശത്താണ് സംഭവം.
റിപ്പോർട്ടുകൾ പ്രകാരം, പ്രതിയായ അസ്ലം യുവതിയെ കാറിൽ ബലമായി കയറ്റാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചപ്പോഴേയ്ക്കും ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ അസ്ലമിനെ പിടികൂടി. സ്ത്രീയും അസ്ലമും ആറ് വർഷമായി സുഹൃത്തുക്കളായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതോടെ യുവതി അസ്ലമിൽ നിന്ന് അകന്നു. തുടർന്ന് അസ്ലം യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നുവെന്നണ് ആരോപണം.

