ഡബ്ലിൻ : കോ ടൈറോണിലെ ഡംഗനണിലുള്ള വീട്ടിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.കഴിഞ്ഞ ദിവസം രാവിലെ 11 യോടെയാണ് വീട്ടിൽ ആക്രമണമുണ്ടായത്. സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റ ഒരാൾ കൊല്ലപ്പെട്ടു.
വീട്ടിലുണ്ടായിരുന്ന സ്ത്രീയ്ക്ക് നിസാരമായ പരിക്കുകൾ ഉണ്ടായിരുന്നു. ഇവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. എന്നാൽ പരിക്കേറ്റ് ബെൽഫാസ്റ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
കൊലപാതകത്തിനും കൊലപാതകശ്രമത്തിനും ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് മേജർ ഇൻവെസ്റ്റിഗേഷൻ ടീമിലെ ഡിറ്റക്ടീവുകൾ അന്വേഷണം തുടരുകയാണെന്ന് പിഎസ്എൻഐ പറഞ്ഞു.

