ഡൽഹി: പാറ്റ ജനതാ പാർട്ടി സ്ഥാപകർ വിശുദ്ധരല്ലെന്നും അവർക്ക് രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്ക്. ജന്തർ മന്തർ പ്രക്ഷോഭകാലത്ത് തനിക്ക് അത് ബോദ്ധ്യമായതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, രാഷ്ട്രീയമായ ആഗ്രഹങ്ങൾ ഉണ്ടാകുന്നത് തെറ്റല്ല. കൂടുതൽ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. യുവാക്കൾക്ക് പ്രാമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കപ്പെടുകയും വേണം. വാംഗ്ചുക്ക് കൂട്ടിച്ചേർത്തു.
ഞാൻ സിജെപി നേതാക്കളെ അടുത്ത് നിന്ന് വിലയിരുത്തിയതാണ്. തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളെ കുറിച്ച് അവർ എന്നോട് സംസാരിച്ചില്ല. എന്നാൽ എനിക്ക് കാര്യങ്ങൾ സ്വയം ബോദ്ധ്യപ്പെടുകയായിരുന്നു. പ്രകാർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിൽ സോനം വാംഗ്ചുക്ക് വ്യക്തമാക്കി.
വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുമ്പോൾ തന്നെ അഭിജിത് ദീപ്കെയുടെ ആം ആദ്മി പാർട്ടി പശ്ചാത്തലം തനിക്ക് അറിയാമായിരുന്നു. എന്നാൽ നിരാഹാര സമരകാലത്ത്, വിദ്യാർത്ഥി പ്രക്ഷോഭ വേദി രാഷ്ട്രീയവത്കരിക്കരുതെന്ന് താൻ അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും വാംഗ്ചുക്ക് പറഞ്ഞു.

