ഡബ്ലിൻ: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന നേപ്പാളിനായി കൈകോർക്ക് അയർലൻഡിലെ നേപ്പാൾ സമൂഹം. ധനസമാഹരണം ആരംഭിച്ചു. നേപ്പാളിൽ നിന്നുള്ള മൂവായിരത്തോളം പൗരന്മാരാണ് അയർലൻഡിലുള്ളത്. ദുരന്തത്തിൽ ഉൾപ്പെട്ടവരിൽ ഇവരുടെ ബന്ധുക്കളും ഉണ്ട്.
നേപ്പാളിൽ ഉണ്ടായ ദുരന്തം അയർലൻഡിലെ നേപ്പാളീസ് പൗരന്മാരെയും ബാധിച്ചുവെന്ന് നോൺ റസിഡന്റ് നേപ്പാളീസ് അസോസിയേഷൻ അയർലൻഡിന്റെ ജനറൽ സെക്രട്ടറി പ്രവീൺ ബരാൾ പറഞ്ഞു. ഇവിടെ റെസ്റ്റോറൻഡ് നടത്തുന്ന തങ്ങളുടെ കൂട്ടത്തിലെ ഒരാളുടെ പിതാവിന് വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടമായി. മറ്റ് കുടുംബാംഗങ്ങളെ ഇനിയും കണ്ടെത്താനുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും ബരാൾ കൂട്ടിച്ചേർത്തു.

