ഡബ്ലിൻ: ഇന്ധന എക്സൈസ് തീരുവയിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ തുടരും. ഒക്ടോബർ അവസാനം വരെ ഇളവുകൾ നീട്ടാനാണ് തീരുമാനമെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഏപ്രിലിൽ പ്രഖ്യാപിച്ച ഇളവുകൾ സെപ്തംബറിൽ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
വ്യാഴാഴ്ച ഇക്കാര്യം പരിഗണിക്കാനായി മന്ത്രിസഭ യോഗം ചേർന്നിരുന്നു. ഇതിലാണ് നികുതി വർധനവ് വേണ്ടെന്ന തീരുമാനം ഉയർന്നുവന്നത്. നികുതിയിളവ് എടുത്തുകളഞ്ഞാൽ വലിയ തോതിൽ ഇന്ധന വില വർധനവ് ഉണ്ടാകും. പെട്രോൾ ലിറ്ററിന് 9 സെന്റും ഡീസൽ ലിറ്ററിന് 10 സെന്റുമാകും വർധിക്കുക.
Discussion about this post

